2013, ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച

ആന്‍ഡ്രോയ്ഡ് - വിന്‍ഡോസ് കമ്പ്യൂട്ടറുമായി സാംസങും

സോണിയുടെ വയോ ഡ്യുവൊ 13 നെപ്പോലെ കീബോര്‍ഡും ടാബ്‌ലറ്റും സ്ലൈഡ് ചെയ്യാവുന്ന രീതിയിലാണ് ഇതിന്റെ നിര്‍മിതി. മാത്രമല്ല, കീബോര്‍ഡില്‍ സാധാരണ കാണാറുള്ള ടച്ച്പാഡുമില്ല. കീബോര്‍ഡിന്റെ മധ്യത്തിലുള്ള ഒരു ട്രാക്ക്പാഡിന്റെ രൂപത്തിലാണ് മൗസ്. ഇതും വയോ ഡ്യുവൊ 13 നെ അനുകരിക്കുന്നു. 

ടാബ്‌ലറ്റില്‍ സ്‌റ്റൈലസ് ഉപയോഗിക്കാനും കഴിയും. 'സ്മാര്‍ട്ട് സിങ്ക്' ഫീച്ചര്‍ സാധ്യമാകയാല്‍, യൂസര്‍മാര്‍ക്ക് അറ്റിവ് പിസി ഉപയോഗിച്ച് തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ നിയന്ത്രിക്കാനും സാധിക്കും. നിങ്ങളുടെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ ബാഗിലാണ് എന്നിരിക്കട്ടെ. ഫോണിലെത്തുന്ന ടെക്‌സ്റ്റ് മെസേജിന് കമ്പ്യൂട്ടറുപയോഗിച്ച് മറുപടി നല്‍കാനാവും. 

നാല് വ്യത്യസ്ത മോഡില്‍ വെയ്ക്കാന്‍ പാകത്തിലുള്ള ഡിസൈനാണ് അറ്റിവ് ക്യുവിന്റേത്. കീബോര്‍ഡിന് മേല്‍ നിവര്‍ത്തിവെച്ചാല്‍ ടാബ്‌ലറ്റ് മോഡായി. ലാപ്‌ടോപ്പിലെ പോലെ കീബോര്‍ഡിന് 90 ഡിഗ്രിയില്‍ സ്‌ക്രീന്‍ ഉയര്‍ത്തിവെയ്ക്കാം. ഡിസ്‌പ്ലെ നിങ്ങള്‍ ആഗ്രഹിക്കുന്ന കോണില്‍ കാണാന്‍ പാകത്തില്‍ ചെരിച്ച് വെയ്ക്കാം. അല്ലെങ്കില്‍ ഡിസ്‌പ്ലെയെ ഫ്ലാപ്പ് ചെയ്ത് സ്റ്റാന്‍ഡ് മോഡിലും വെയ്ക്കാം. 

അറ്റിവ് ക്യുവിന്റെ വില എത്ര വരുമെന്നോ, എപ്പോഴേക്ക് വിപണിയിലെത്തുമെന്നോ ഉള്ള ഒരു സൂചനയും സാംസങ് നല്‍കിയിട്ടില്ല. 
വലിപ്പം 13.3 ഇഞ്ച്, കനം 13.9 മില്ലീമീറ്റര്‍, ഭാരം 1.29 കിലോഗ്രാം. സാംസങ് ലണ്ടനില്‍ അവതരിപ്പിച്ച 'അറ്റിവ് ക്യു' ( Ativ Q ) ഒരേസമയം ടാബ്‌ലറ്റുമാണ്, ലാപ്‌ടോപ്പുമാണ്. മാത്രമല്ല, ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡിലും മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് 8 ലും ഇത് പുഷ്പംപോലെ ഓടും! എല്ലാ അര്‍ഥത്തിലും സങ്കരമെന്നര്‍ഥം. 

'ഇന്റല്‍ കോര്‍ ഐ 5' പ്രൊസസര്‍ കരുത്ത് പകരുന്ന ഈ പേഴ്‌സണല്‍ കമ്പ്യൂട്ടറിലുള്ളത് 1800 X 3200 പിക്‌സല്‍ റെസല്യൂഷനിലുള്ള ക്യുഎച്ച്ഡി പ്ലസ് ( qHD+ ) ഡിസ്‌പ്ലെയാണ്. 4 ജിബി റാമും 128 ജിബി എസ്എസ്ഡി സ്റ്റോറേജുമുള്ള അറ്റിവ് ക്യുവില്‍ 720 എച്ച്ഡി ക്യാമറയുമുണ്ട്. 

ഒരേസമയം വിന്‍ഡോസ് 8 ലും ആന്‍ഡ്രോയ്ഡിലും പ്രവര്‍ത്തിക്കുന്ന 'ട്രാന്‍സ്‌ഫോര്‍മര്‍ ബുക്ക് ട്രയോ' എന്ന പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ അസ്യൂസ് കമ്പനി അവതരിപ്പിച്ചത് ഈ മാസം ആദ്യവാരത്തിലാണ്. ആ പാതയിലേക്ക് കൂടുതല്‍ കമ്പനികളെത്തുന്നു എന്നാണ് സാംസങിന്റെ പുതിയ കമ്പ്യൂട്ടര്‍ നല്‍കുന്ന സൂചന. 

വിന്‍ഡോസ് 8, ആന്‍ഡ്രോയ്ഡ് ജെല്ലി ബീന്‍ 4.2.2 എന്നിവയാണ് അറ്റിവ് ക്യുവിലെ ഒഎസുകള്‍. ഇതില്‍ ഏത് ഒഎസിലേക്കും അനായാസം ബൂട്ട് ചെയ്യാന്‍ ഉപയോക്താവിന് കഴിയും. വിന്‍ഡോസ് 8 സ്റ്റാര്‍ട്ട് സ്‌ക്രീനിലേക്ക് ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ വേണമെങ്കില്‍ കൊണ്ടുവെയ്ക്കാനും സാധിക്കും. 

വരുന്നു ഗാലക്‌സി നോട്ട് 3

സപ്തംബര്‍ നാലിന് ബര്‍ലിനില്‍ നടക്കുന്ന ചടങ്ങിലാണ് 'ഗാലക്‌സി നോട്ട്-3' ഔദ്യോഗികമായി അവതരിപ്പിക്കുക. എന്നാല്‍, ഇക്കാര്യം പറയാതെയുള്ള ക്ഷണക്കത്താണ് സാംസങ് മാധ്യമങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.

'Samsung Unpacked 2013-episode-2' 
എന്ന തലക്കെട്ടിലാണ് ക്ഷണക്കത്ത്. 'Note the date' എന്ന് പ്രത്യേകമായി എടുത്തുപറയുന്നുമുണ്ട്. ഇതില്‍നിന്നാണ് 'നോട്ട്-3'യുടെ രംഗപ്രവേശമാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുന്നത്.

സപ്തംബര്‍ ആറുമുതല്‍ 11-വരെ ബര്‍ലിനില്‍ ഇന്റര്‍നാഷണല്‍ ട്രേഡ് എക്‌സ്‌പോ 'IFA-2013'നടക്കുന്നുണ്ട്. ഇതിന് രണ്ടുദിവസം മുമ്പാണ് സാംസങ്ങിന്റെ ചടങ്ങ്. 'നോട്ട്' പരമ്പരയിലെ ആദ്യ രണ്ട് മോഡലുകളും ഇതേ രീതിയില്‍ത്തന്നെയാണ് അവതരിപ്പിച്ചിരുന്നത്.

'ഗാലക്‌സി-എസ് 4' ഏതാനും മാസങ്ങള്‍ക്കുമുമ്പ് പുറത്തിറക്കിയപ്പോള്‍ 'എപ്പിസോഡ്-1' എന്നാണ് കമ്പനി വിശേഷിപ്പിച്ചിരുന്നത്. തുടര്‍ന്ന് സാംസങ് പുറത്തിറക്കുന്ന പ്രധാനമോഡല്‍ നോട്ടിന്റെ പുതിയ പതിപ്പ് ആയിരിക്കുമെന്ന് അന്നുമുതല്‍ പ്രചാരണമുണ്ടായിരുന്നു. 'എപ്പിസോഡ്-2'ലൂടെ അത് യാഥാര്‍ഥ്യമാവുകയാണ്.

പുതിയമോഡലിന്റെ സവിശേഷതകള്‍ സംബന്ധിച്ച് ഔദ്യോഗിക വെളിപ്പെടുത്തലുകള്‍ ഒന്നും കൊറിയന്‍ കമ്പനിയായ സാംസങ് നടത്തിയിട്ടില്ല. 'ചോര്‍ന്നുകിട്ടിയ വിവരം' എന്നപേരില്‍ ചിലകാര്യങ്ങള്‍ പ്രമുഖ ടെക് വെബ്‌സൈറ്റുകള്‍ പുറത്തുവിട്ടിട്ടുണ്ട്.

1920 X 1080 പിക്‌സല്‍ റെസല്യൂഷനോട് കൂടിയ 5.7 ഇഞ്ച് ഫ്ലെക്‌സിബിള്‍ ഒ.എല്‍.ഇ.ഡി. ഡിസ്‌പ്ലേ, മൂന്ന് ജി.ബി. റാം, എക്‌സിനോസ്-5 ഒക്ട ചിപ്പ്, 13 മെഗാ പിക്‌സല്‍ പിന്‍ക്യാമറ, ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ ജെല്ലിബീന്‍ 4.3 ഓപ്പറേറ്റിങ് സിസ്റ്റം എന്നിവയാണ് ഇവയില്‍ ചിലത്.

നിലവിലുള്ള 4 ജി ഫോണുകളേക്കാള്‍ ഇരട്ടിവേഗം ലഭിക്കുന്ന 'എല്‍.ടി.ഇ. അഡ്വാന്‍സ്ഡ്' സംവിധാനവും പ്രതീക്ഷിക്കപ്പെടുന്നു. ഏറ്റവും നൂതനസങ്കേതങ്ങള്‍ ഉപയോഗിക്കുന്ന 'നോട്ട്-3'യുടെ വില സംബന്ധിച്ച് ഇതുവരെ ഒരു സൂചനയും പുറത്തുവന്നിട്ടില്ല.