2013, ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച

ആന്‍ഡ്രോയ്ഡ് - വിന്‍ഡോസ് കമ്പ്യൂട്ടറുമായി സാംസങും



സോണിയുടെ വയോ ഡ്യുവൊ 13 നെപ്പോലെ കീബോര്‍ഡും ടാബ്‌ലറ്റും സ്ലൈഡ് ചെയ്യാവുന്ന രീതിയിലാണ് ഇതിന്റെ നിര്‍മിതി. മാത്രമല്ല, കീബോര്‍ഡില്‍ സാധാരണ കാണാറുള്ള ടച്ച്പാഡുമില്ല. കീബോര്‍ഡിന്റെ മധ്യത്തിലുള്ള ഒരു ട്രാക്ക്പാഡിന്റെ രൂപത്തിലാണ് മൗസ്. ഇതും വയോ ഡ്യുവൊ 13 നെ അനുകരിക്കുന്നു. 

ടാബ്‌ലറ്റില്‍ സ്‌റ്റൈലസ് ഉപയോഗിക്കാനും കഴിയും. 'സ്മാര്‍ട്ട് സിങ്ക്' ഫീച്ചര്‍ സാധ്യമാകയാല്‍, യൂസര്‍മാര്‍ക്ക് അറ്റിവ് പിസി ഉപയോഗിച്ച് തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ നിയന്ത്രിക്കാനും സാധിക്കും. നിങ്ങളുടെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ ബാഗിലാണ് എന്നിരിക്കട്ടെ. ഫോണിലെത്തുന്ന ടെക്‌സ്റ്റ് മെസേജിന് കമ്പ്യൂട്ടറുപയോഗിച്ച് മറുപടി നല്‍കാനാവും. 

നാല് വ്യത്യസ്ത മോഡില്‍ വെയ്ക്കാന്‍ പാകത്തിലുള്ള ഡിസൈനാണ് അറ്റിവ് ക്യുവിന്റേത്. കീബോര്‍ഡിന് മേല്‍ നിവര്‍ത്തിവെച്ചാല്‍ ടാബ്‌ലറ്റ് മോഡായി. ലാപ്‌ടോപ്പിലെ പോലെ കീബോര്‍ഡിന് 90 ഡിഗ്രിയില്‍ സ്‌ക്രീന്‍ ഉയര്‍ത്തിവെയ്ക്കാം. ഡിസ്‌പ്ലെ നിങ്ങള്‍ ആഗ്രഹിക്കുന്ന കോണില്‍ കാണാന്‍ പാകത്തില്‍ ചെരിച്ച് വെയ്ക്കാം. അല്ലെങ്കില്‍ ഡിസ്‌പ്ലെയെ ഫ്ലാപ്പ് ചെയ്ത് സ്റ്റാന്‍ഡ് മോഡിലും വെയ്ക്കാം. 

അറ്റിവ് ക്യുവിന്റെ വില എത്ര വരുമെന്നോ, എപ്പോഴേക്ക് വിപണിയിലെത്തുമെന്നോ ഉള്ള ഒരു സൂചനയും സാംസങ് നല്‍കിയിട്ടില്ല. 
വലിപ്പം 13.3 ഇഞ്ച്, കനം 13.9 മില്ലീമീറ്റര്‍, ഭാരം 1.29 കിലോഗ്രാം. സാംസങ് ലണ്ടനില്‍ അവതരിപ്പിച്ച 'അറ്റിവ് ക്യു' ( Ativ Q ) ഒരേസമയം ടാബ്‌ലറ്റുമാണ്, ലാപ്‌ടോപ്പുമാണ്. മാത്രമല്ല, ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡിലും മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് 8 ലും ഇത് പുഷ്പംപോലെ ഓടും! എല്ലാ അര്‍ഥത്തിലും സങ്കരമെന്നര്‍ഥം. 

'ഇന്റല്‍ കോര്‍ ഐ 5' പ്രൊസസര്‍ കരുത്ത് പകരുന്ന ഈ പേഴ്‌സണല്‍ കമ്പ്യൂട്ടറിലുള്ളത് 1800 X 3200 പിക്‌സല്‍ റെസല്യൂഷനിലുള്ള ക്യുഎച്ച്ഡി പ്ലസ് ( qHD+ ) ഡിസ്‌പ്ലെയാണ്. 4 ജിബി റാമും 128 ജിബി എസ്എസ്ഡി സ്റ്റോറേജുമുള്ള അറ്റിവ് ക്യുവില്‍ 720 എച്ച്ഡി ക്യാമറയുമുണ്ട്. 

ഒരേസമയം വിന്‍ഡോസ് 8 ലും ആന്‍ഡ്രോയ്ഡിലും പ്രവര്‍ത്തിക്കുന്ന 'ട്രാന്‍സ്‌ഫോര്‍മര്‍ ബുക്ക് ട്രയോ' എന്ന പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ അസ്യൂസ് കമ്പനി അവതരിപ്പിച്ചത് ഈ മാസം ആദ്യവാരത്തിലാണ്. ആ പാതയിലേക്ക് കൂടുതല്‍ കമ്പനികളെത്തുന്നു എന്നാണ് സാംസങിന്റെ പുതിയ കമ്പ്യൂട്ടര്‍ നല്‍കുന്ന സൂചന. 

വിന്‍ഡോസ് 8, ആന്‍ഡ്രോയ്ഡ് ജെല്ലി ബീന്‍ 4.2.2 എന്നിവയാണ് അറ്റിവ് ക്യുവിലെ ഒഎസുകള്‍. ഇതില്‍ ഏത് ഒഎസിലേക്കും അനായാസം ബൂട്ട് ചെയ്യാന്‍ ഉപയോക്താവിന് കഴിയും. വിന്‍ഡോസ് 8 സ്റ്റാര്‍ട്ട് സ്‌ക്രീനിലേക്ക് ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ വേണമെങ്കില്‍ കൊണ്ടുവെയ്ക്കാനും സാധിക്കും. 

Filled Under:

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ